Quantcast

കോവിഡ്​ നിർദേശങ്ങൾ ലംഘിച്ച എട്ട്​ സ്​ഥാപനങ്ങ​ൾക്കെതിരെ ബഹ്റൈനിൽ നടപടി

MediaOne Logo

Web Desk

  • Published:

    30 Jan 2022 2:41 PM GMT

കോവിഡ്​ നിർദേശങ്ങൾ ലംഘിച്ച എട്ട്​ സ്​ഥാപനങ്ങ​ൾക്കെതിരെ ബഹ്റൈനിൽ നടപടി
X

കോവിഡ്​ നിർദേശങ്ങൾ ലംഘിച്ച എട്ട്​ റെസ്​റ്റോറന്‍റുകൾക്കും കോഫിഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായി ബഹ്റൈൻ ആരോഗ്യ ​മന്ത്രാലയം അറിയിച്ചു. വിവിധ സ്​ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ നിയമ ലംഘനം കണ്ടെത്തിയത്​. യെല്ലോ അലർട്ടിൽ പാലിക്കേണ്ട നിർദേശങ്ങൾ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്​റൈൻ ടൂറിസം ആന്‍റ്​ എക്​സിബിഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ പരിശോധന നടത്തിയത്​. 144 സ്​ഥാപനങ്ങളിലാണ്​ കഴിഞ്ഞ ദിവസം അധികൃതർ പരിശോധന നടത്തിയത്​.

TAGS :

Next Story