Quantcast

ബഹ്​റൈൻ ടെലിവിഷന്​ അമ്പതാണ്ട്​; ഭരണാധികാരികൾക്ക്​ ആശംസ നേർന്നു

MediaOne Logo

Web Desk

  • Published:

    31 Aug 2023 9:10 PM GMT

Bahrain Television
X

ബഹ്​റൈൻ ടെലിവിഷൻ സ്​ഥാപിച്ചതിന്‍റെ അമ്പതാണ്ട്​ പൂർത്തിയാകുന്ന വേളയിൽ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർക്ക്​ ഇൻഫർമേഷൻ മന്ത്രി റംസാൻ ബിൻ അബ്​ദുല്ല ആൽ ഖലീഫ ആശംസകൾ നേർന്നു.

കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തിന്‍റെ വിവിധ സംഭവ വികാസങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ബഹ്​റൈൻ ​ടി.വി ചാനലിന്​ സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത്​ മാധ്യമ മേഖലയിലുണ്ടായ വളർച്ച ഏറെ ശ്രദ്ധേയമായിരുന്നു.

ആധുനിക വത്​കരണം നടപ്പാക്കാനും പുതിയ രൂപത്തിൽ ​പ്രവർത്തന വൈവിധ്യമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്​. ബഹ്​റൈന്‍റെ മാധ്യമ ചരിത്രത്തിൽ തുല്യതയില്ലാത്ത സേവനമാണ്​ ബഹ്​റൈൻ ടി.വി കാഴ്​ച വെച്ചത്​. മുടക്കമില്ലാത്ത പ്രക്ഷേപണ ദിനങ്ങൾ ഇതിലേറ്റവും എടുത്തു പറ​യേണ്ടതാണ്​.

രാജ്യത്തിന്‍റെ കുതിപ്പിലും വളർച്ചയിലും സാക്ഷിയായി നിൽക്കാനും ചിത്രങ്ങളും വീഡിയോകളും ഒപ്പിയെടുക്കാനും കഴിഞ്ഞത്​ ചാരിതാർഥ്യമാണ്​. രാജ്യത്തിനും ജനങ്ങൾക്കും ആത്​മാർഥ​തയോടെ നിലനിൽക്കാൻ സാധിച്ചുവെന്നത്​ സംഭവ ബഹുലമായ അതിന്‍റെ പ്രയാണത്തിൽ അവിസ്​മരണീയമാണെന്നും മന്ത്രി വ്യക്​തമാക്കി.

കൂടുതൽ കാലം രാജ്യത്തിനും ജനങ്ങൾക്കുമായി ചടുലതയോടെ പ്രവർത്തിക്കാൻ ബഹ്​റൈൻ ടി.വിക്ക്​ സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

TAGS :

Next Story