Quantcast

യുക്രെെൻ അഭയാർഥികൾക്ക്​ സഹായമെത്തിക്കാൻ ബഹ്​റൈൻ

MediaOne Logo

Web Desk

  • Published:

    8 March 2022 11:45 AM GMT

യുക്രെെൻ അഭയാർഥികൾക്ക്​ സഹായമെത്തിക്കാൻ ബഹ്​റൈൻ
X

യുക്രെെനും റഷ്യയും തമ്മിൽ നടക്കുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അഭയാർഥികളാകുന്ന യുക്രെെ ജനതക്ക്​ ആവശ്യമായ സഹായമെത്തിക്കാൻ​ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗ​​ണ്ടേഷൻ തീരുമാനിച്ചു. യു.എന്നിന്‍റെ അഭ്യർഥന മാനിച്ച്​ ഹമദ്​ രാജാവിന്‍റെ നിർദേശ പ്രകാരമാണ്​ തീരുമാനമെടുത്തിട്ടുള്ളതെന്ന്​ ആർ.എച്ച്​.എഫ്​ ചെയർമാൻ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ വ്യക്​തമാക്കി.

യുക്രെെനികൾക്കും അവിടെ നിന്നും യുദ്ധം മൂലം അഭയാർഥികളാകേണ്ടി വന്ന മറ്റ്​ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും വിവേചനമില്ലാതെ സഹായം നൽകും.

ഒരു ദശലക്ഷം ദിനാറാണ്​ ഇതിനായി നൽകുക. യു.എൻ ഹൈക്കമ്മീഷറുടെ അഭയാർഥി കാര്യങ്ങൾക്കായുള്ള പ്രതിനിധി ഖാലിദ്​ ഖലീഫ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനോട്​ സഹായം ആവശ്യപ്പെട്ടിരുന്നതായി സെക്രട്ടറി ഡോ. മുസ്​തഫ അസ്സയ്യിദ്​ വ്യക്​തമാക്കി.

TAGS :

Next Story