Quantcast

ബഹ്​റൈൻ, യുഎൻ സംയുക്​ത സഹകരണ പ്രവർത്തനം അവലോകനം ചെയ്​തു

MediaOne Logo

Web Desk

  • Published:

    24 Feb 2022 8:27 AM GMT

ബഹ്​റൈൻ, യുഎൻ സംയുക്​ത സഹകരണ പ്രവർത്തനം അവലോകനം ചെയ്​തു
X

ബഹ്​റൈനും യു.എന്നും തമ്മിൽ സഹകരിച്ച്​ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. ഇതിനായുള്ള സംയുക്​ത സമിതിയുടെ ഒന്നാമത്​ യോഗമാണ്​ പ്രഥമമായി ചേർന്നത്​.

വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.എൻ പ്രൊജക്​റ്റ്​ കോഡിനേറ്റർ റെസിഡന്‍റ്​ ഇൻചാർജ്​ മുഹമ്മദ്​ അസ്സർഖാനിയുടെ സാന്നിധ്യത്തിൽ വിവിധ മന്ത്രാലയങ്ങളിൽ നിന്നും സർക്കാർ അതോറിറ്റികളിൽ നിന്നുമായി 21 പ്രതിനിധികൾ സംബന്ധിച്ചു.

സംയുക്​ത സമിതി അംഗങ്ങളെ ശൈഖ്​ അബ്​ദുല്ല സ്വാഗതം ചെയ്യുകയും ബഹ്​റൈനും യു.എന്നും തമ്മിലുള്ള സഹകരണം ശക്​തിപ്പെടുത്തുന്നതിന്​ സമിതി അംഗങ്ങൾ വഹിച്ചു കൊണ്ടിരിക്കുന്ന പങ്കിനെ ശ്ലാഘിക്കുകയും ചെയ്​തു. സുസ്​ഥിര വികസനത്തിനായി ഇരു വിഭാഗവും പരസ്​പരം സഹകരിച്ചു ​പ്രവർത്തിക്കുന്നത്​ വിജയം കണ്ടു കൊണ്ടിരിക്കുന്നതായും യോഗം വിലയിരുത്തി.

TAGS :

Next Story