Quantcast

ഐ.ടി,​ നെറ്റ്​വർക്​ പഠന മേഖലകൾ വിപുലപ്പെടുത്താനൊരുങ്ങി ബഹ്​റൈൻ യൂണിവേഴ്​സിറ്റി

MediaOne Logo

Web Desk

  • Published:

    9 March 2022 6:40 AM GMT

ഐ.ടി,​ നെറ്റ്​വർക്​ പഠന മേഖലകൾ വിപുലപ്പെടുത്താനൊരുങ്ങി ബഹ്​റൈൻ യൂണിവേഴ്​സിറ്റി
X

ഐ.ടി, നെറ്റ്​വർക്​ എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ ബഹ്​റൈൻ യൂണിവേഴ്​സിറ്റി വിപുലപ്പെടുത്തുമെന്ന്​ സർവകലാശാല റെക്​ടർ ഡോ. ജവാഹിർ ഷാഹീൻ അൽ മുദ്​ഹികി വ്യക്​തമാക്കി. ഐ.ടി എഞ്ചിനീയറിങ്​, നെറ്റ്​വർക്​ എഞ്ചിനീയറിങ്​, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ എന്നിവയുമായി ബന്ധപ്പെട്ട കോഴ്​സുകളും​ ​ഗവേഷണങ്ങളുമാണ്​ ആരംഭിക്കുക.

ബറ്റൽകോ ചീഫ്​ എക്​സിക്യൂട്ടീവ്​ മൈക്കിൾ ഫെയ്​ന്‍ററിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ബറ്റൽകോ നിർവഹിച്ചു കൊണ്ടിരിക്കുന്ന പങ്ക്​ വലുതാണെന്ന്​ ഡോ. മുദ്​ഹികി വ്യക്​തമാക്കി. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലും ടെലി കമ്യൂണിക്കേഷൻ മേഖലയിൽ രാജ്യം പുരോഗതി കൈവരിക്കുന്നതിലും ബറ്റൽകോ നൽകിക്കൊണ്ടിരിക്കുന്ന ദൗത്യത്തെ അവർ പ്രശംസിച്ചു.

ബഹ്​റൈൻ യൂണിവേഴ്​സിറ്റിയിൽ ഈയടുത്ത്​ ഐ.ടി-എഞ്ചിനീയറിങ്ങിൽ മാസ്റ്റർ ബിരുദം തുടങ്ങിയത്​ സന്തോഷകരമാണെന്ന്​ ബറ്റൽകോ സംഘം പറഞ്ഞു. ടെലികമ്യൂണിക്കേഷൻ രംഗത്ത്​ പരസ്​പര സഹകരണത്തിനുള്ള സാധ്യതകളും ചർച്ചയായി. ഐ.ടി മേഖലയിലെ വെല്ലുവിളികളെ നേരിടാൻ കൂടുതൽ കരുത്തുറ്റ ടീം രൂപപ്പെടുത്തിയെടുക്കാൻ ഉപയുക്​തമായ കോഴ്​സുകൾക്ക്​ തുടക്കമിടാൻ സാധിക്കു​മെന്ന്​ ഡോ. മുദ്​ഹികി കൂട്ടിച്ചേർത്തു. ബറ്റൽകോ കോർപ​േററ്റ്​ കമ്യൂണിക്കേഷൻ ആന്‍റ്​ സസ്റ്റയിനബിലിറ്റി ഡയറക്​ടർ ശൈഖ്​ ബന്ദർ ബിൻ റാഷിദ്​ ആൽ ഖലീഫ, ട്രേഡിങ്​ വിഭാഗം മേധാവി അബ്​ദുല്ല ദാനിഷ്​ എന്നിവരും കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു.

TAGS :

Next Story