സുഡാനിൽ വെടിനിർത്താനുളള തീരുമാനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു
സുഡാനിൽ വെടിനിർത്താനുളള തീരുമാനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. സൗദിയുടെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ സുഡാനിലെ ഇരുവിഭാഗവും ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളുടെയും സമാധാന ശ്രമങ്ങളാണ് ഇത്തരമൊരു താൽക്കാലിക വെടിനിർത്തലിലേക്ക് എത്തിച്ചിട്ടുള്ളത്. സുഡാനിൽ പ്രയാസമനുഭവിക്കുന്നവർക്കാവശ്യമായ മാനുഷിക സഹായമെത്തിക്കാനും ധാരണയായിട്ടുണ്ട്.
സുഡാൻ ജനതയുടെ സംരക്ഷണവും സുരക്ഷിതത്വവും സുപ്രധാനമാണെന്ന് കരാറുമായി ബന്ധപ്പെട്ട ചർച്ചയിൽ ഏവരും അംഗീകരിച്ചിരുന്നു. ഇരുവിഭാഗങ്ങളും നടത്തുന്ന സായുധ പോരാട്ടം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന്റെ മുന്നൊരുക്കമായിട്ടാണ് താൽക്കാലിക വെടിനിർത്തലിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Next Story
Adjust Story Font
16