അമേരിക്കയുമായി ബഹ്റൈൻ വ്യാപാര സഹകരണം വർധിപ്പിക്കും
മനാമ: അമേരിക്കയുമായി വ്യാപാര, നിക്ഷേപ, സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ അമേരിക്കൻ വ്യാപാര മേഖലയുടെ പ്രാധാന്യം എടുത്തു പറഞ്ഞു. സാമ്പത്തിക ഉത്തേജന പാക്കേജുമായി ബന്ധപ്പെട്ട് വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപവും പദ്ധതികളുമുണ്ടാകേണ്ടതിെൻറ ആവശ്യവും ഊന്നിപ്പറഞ്ഞു.
മന്ത്രിസഭാ യോഗത്തിൽ സ്ഥാപക ദിനം ആഘോഷിക്കുന്ന സൗദി അറേബ്യൻ ജനതക്കും ഭരണാധികാരികൾക്കും കാബിനറ്റ് ആശംസകൾ നേർന്നു. ബഹ്റൈനും സൗദിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഈയടുത്ത കാലത്ത് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തി. സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ കീഴിൽ രാജ്യത്തിന് കൂടുതൽ പുരോഗതിയും വളർച്ചയും നേടാനാകട്ടെയെന്ന് ആശംസിച്ചു.
61ാമത് ദേശീയ ദിനമാഘോഷിക്കുന്ന കുവൈത്തിനും ഭരണാധികാരികൾക്കും ജനതക്കും കാബിനറ്റ് ആശംസകൾ നേർന്നു. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കാൻ ഭരണാധികാരി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർക്ക് സാധ്യമാകട്ടെെയന്നും ആശംസിച്ചു.
ഉക്രൈനിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാനും സമാധാനത്തിെൻറ പാതയിലൂടെ മുന്നോട്ടു പോകാനും കഴിയട്ടെയെന്ന് കാബിനറ്റ് ആശംസിച്ചു. നയതന്ത്രപരവും സാമധാനപൂർണവുമായ പരിഹാരമാണ് ബഹ്റൈൻ താൽപര്യപ്പെടുന്നത്.
പാസ്പോർട്ട് ആൻറ് റെസിഡൻറ്സ് അ ഫയേഴ്സ് അതോറിറ്റി സേവനങ്ങൾ മെച്ചചപ്പെടുത്തുന്നതിെൻറ ഭാഗമായി 24 പദ്ധതികൾ പ്രഖ്യാപിച്ചു. നിരവിവിധ മേഖലകളിൽ ബഹ്റൈെൻറ മൽസരാധിഷ്ഠിധ മുന്നേറ്റം സാധ്യമാക്കാൻ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംഗങ്ങൾ പറഞ്ഞു. ഇലക്ട്രോണിക്-ദ്രുത പാസ്പോർട്ട്, കിങ് ഫഹദ് കോസ്വെ പാസ്പോർട്ട്, മൾട്ടിപ്പ്ൾ വിസയുടെ ചാർജ് കുറക്കുക തുടങ്ങിയ പദ്ധതികളാണ് ഇതിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി 2035 ഓടെ രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതിന് വനവൽക്കരണ പദ്ധതി ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഹരിത വിസ്തൃതി വർധിപ്പിക്കുന്നതിന് സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും നിർദേശമുണ്ട്. വിവിധ മന്ത്രിമാർ പങ്കെടുത്ത സമ്മേളനങ്ങളുടെ റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.
Adjust Story Font
16