ഐ.ഐ.എ.എസിനെ നയിക്കാൻ വീണ്ടും ബഹ്റൈൻ പൗരന്‍
മനാമ: ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസിെൻറ പ്രസിഡൻറ് പദവിയിൽ വീണ്ടും ബഹ്റൈനിൽ നിന്നുള്ള ഡോ. റാഇദ് മുഹമ്മദ് ബിൻ ഷംസ് തെരഞ്ഞെടുക്കപ്പെട്ടു. ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (ബി.ഐ.പി.എ) യുടെ ഡയറക്ടറാണ് നിലവിൽ.
അന്താരാഷ്ട്ര തലത്തിൽ ബഹ്റൈൻ ഖ്യാതി ഉയർത്തുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നയനിലപാടുകൾ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളിൽ പുരോഗതി കൈവരിക്കാനും അവ മെച്ചപ്പെടുത്താനും സാധിച്ചത് നേട്ടമാണ്.
വരും തലമുറയുടെ കഴിവുകൾ ശരിയാം വിധം ഉപയോഗിക്കുന്നതിനുള്ള പദ്ധതികളും ബഹ്റൈൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. പബ്ലിക് അഡ്മിനിസ്ട്രേഷൻ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന് മൽസരാധിഷ്ഠിധ സൂചിക സൃഷ്ടിക്കാനും സാധ്യമായതായി അദ്ദേഹം അവകാശപ്പെട്ടു. പൊതു ഭരണ മേഖല നവീകരിക്കുന്നതിനുള്ള പദ്ധതികളും പ്ലാനുകളും തയാറാക്കുകയും അവ സമയ ബന്ധിതമായി നടപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16