Quantcast

ഗസ്സയിലേക്കുള്ള ബഹ്റൈന്‍റെ രണ്ടാം ഘട്ട സഹായം എത്തിച്ചു

ഈജിപ്ത് റെഡ് ക്രസന്‍റ് വഴി ഫലസ്തീൻ റെഡ് ക്രസന്‍റിന് സഹായം കൈമാറും

MediaOne Logo

Web Desk

  • Published:

    1 Nov 2023 6:43 PM GMT

ഗസ്സയിലേക്കുള്ള ബഹ്റൈന്‍റെ രണ്ടാം ഘട്ട സഹായം എത്തിച്ചു
X

ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ് റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ് റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.

'ഗസ്സയെ സഹായിക്കൂ'എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ബഹ് റൈൻറെ രണ്ടാം ഘട്ട സഹായമായി ഈജിപ്തിലെത്തിച്ചു. ഈജിപ്ത് റെഡ് ക്രസന്‍റ് വഴി ഫലസ്തീൻ റെഡ് ക്രസന്‍റിന് സഹായം കൈമാറുകയും ഗസ്സയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും.രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാരംഭിച്ച പദ്ധതിയുമായി സഹകരിച്ച മുഴുവനാളുകൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് നന്ദി അറിയിച്ചു.

മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഗസ്സക്കുള്ള ബഹ് റൈനിൻറെ സഹായമായി ആദ്യഘട്ടത്തിൽ 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങൾ അയച്ചിരുന്നു . ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിൽ ദുരിതാശ്വാസ സാമഗ്രികളും വസ്തുക്കളുമെത്തിച്ച് ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി ഫലസ്തീനിലെ റെഡ്ക്രസന്‍റിന് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണു വിതരണം.

ബഹ് റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയിൽ റോയൽ ബ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഗസ്സയിലേക്ക് വിപുലമായ സഹായ ശേഖരണം നടത്തിയത്.രാജ്യത്തെ വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും കൂട്ടായ്മകളും സിവിൽ സമൂഹവും സഹായങ്ങൾ നൽകുന്നത് തുടരുകയാണു. ഗസ്സയിലെ ഫലസ്തീനികളെ പിന്തുണക്കുന്നതിനായി വരും ദിവസങ്ങളിൽ ബ ഹ് റൈൻ കൂടുതൽ സഹായം നൽകുമെന്ന് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ മുസ്തഫ അസ്സയിദ് അറിയിച്ചു.

TAGS :

Next Story