Quantcast

ഖുർആൻ നിന്ദ; ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ പ്രതിഷേധിച്ചു

MediaOne Logo

Web Desk

  • Published:

    26 Jan 2023 10:12 AM GMT

ഖുർആൻ നിന്ദ; ബഹ്‌റൈൻ   പാർലമെന്റ് അംഗങ്ങൾ പ്രതിഷേധിച്ചു
X

സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ അന്താരാഷ്ട്ര വേദികൾക്ക് കത്ത് നൽകി. സ്വീഡനിലെ തുർക്കിയ എംബസിക്ക് മുന്നിലാണ് തീവ്രവിഭാഗത്തിൽപെട്ടവർ വിശുദ്ധ ഖുർആൻ കത്തിക്കുകയും പിച്ചിച്ചീന്തുകയും ചെയ്തത്.

പൊലീസും മാധ്യമപ്രവർത്തകരും നോക്കിനിൽക്കെയാണ് ഇത് നടന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. നെതർലൻഡ്‌സിലെ ഹേഗ് നഗരത്തിലും ഖുർആൻ വലിച്ചുകീറിയിരുന്നു. ചില പാശ്ചാത്യ രാജ്യങ്ങളുടെ ഇസ്ലാം വിരുദ്ധത അന്താരാഷ്ട്ര മര്യാദകൾക്കും മനുഷ്യാവകാശങ്ങൾക്കും കടകവിരുദ്ധമായ രൂപത്തിലാണ് അരങ്ങേറുന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

സമൂഹത്തിൽ സമാധാനവും ശാന്തിയും നിലനിർത്തുന്നതിന് പരസ്പര ബഹുമാനവും ആദരവും ആവശ്യമാണ്. സ്വീഡനും നെതർലൻഡ്‌സിനും സംഭവത്തിൽ തുല്യ പങ്കാണുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അറബ്, യൂറോപ്യൻ, അന്താരാഷ്ട്ര പാർലമെന്റുകളോട് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കാനും 11 പാർലമെന്റ് അംഗങ്ങൾ ഒപ്പുവെച്ച പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.

TAGS :

Next Story