കോഴിക്കോടിന്റെ തനത് രുചിക്കൂട്ടുകളുമായി കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് പ്രവർത്തനം തുടങ്ങി
ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖമ്മാസ് റസ്റ്റോറൻറിന്റെ ഉദ്ഘാടനം നിർവഹിച്ചു
മനാമ: നാടിന്റെ തനത് രുചിക്കൂട്ടുകളുമായി കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് റസ്റ്റോറന്റ് ബഹ്‌റൈനിൽ പ്രവർത്തനമാരംഭിച്ചു. ഗുദൈബിയയിലാണ് വിപുല സൗകര്യങ്ങളോടെ പുതിയ റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്. വൈവിധ്യമാർന്ന രുചികൾ തേടിപ്പോകുകയും വേറിട്ട ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നവർക്കായി മലബാറിന്റെ സ്വാദിഷ്ടമായ രുചിപ്പെരുമ ഒരുക്കിയാണു റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖമ്മാസ് റസ്റ്റോറൻറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫഖ്‌റുദ്ദീൻ കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമൂഖർ പങ്കെടുത്തു.
തനി നാടൻ രുചിക്കൂട്ടുകളും സ്വാദിഷ്ട ഭക്ഷ്യവിഭവങ്ങളും മികച്ച ഗുണനിലവാരത്തോടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡയരക്ടർമാരായ നൗഷാദ്, സാദിഖ് മഠത്തിൽ, അറഫാത്ത്, ഫൈജാസ്, ജെബിൻ ഇബ്രാഹിം എന്നിവർ പറഞ്ഞു. വിശാലമായ ഡൈനിംഗ് സൗകര്യവും വ്യത്യസ്തമായ ആംബിയൻസും തങ്ങളുടെ പ്രത്യേകതയാണെന്നും മാനേജ്മെന്റ് പറഞ്ഞു. റസ്റ്റോറൻറിൽ ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, അറബ് ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ ലഭ്യമാണെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഓഫറുകൾ ഒരുക്കിയതായും മാനേജ്‌മെന്റ് അറിയിച്ചു.
Adjust Story Font
16