ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ ബഹ്റൈൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്
ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതിനെതിരെ ബഹ്റൈൻ സെൻട്രൽ ബാങ്ക് ഗവർണർ റഷീദ് അൽ മിഅ്റാജ് മുന്നറിയിപ്പ് നൽകി. ഇതിനെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലുമാണെന്നാണ് വ്യക്തമായിട്ടുള്ളത്.
ക്രിപ്റ്റോ കറൻസികൾ യഥാർഥ കറൻസികളായി കണക്കാക്കുന്നില്ല. മറിച്ച് അവ മറ്റ് ആസ്തികൾ പോലുള്ള ആസ്തികളാണ്. പാർലമെന്‍റിലെ ചോദ്യത്തിനുത്തരമായാണ് ഇത് സംബന്ധിച്ച് അദ്ദേഹം മറുപടി നൽകിയത്. സാമൂഹിക മാധ്യമങ്ങളിലുടെ ഇത് സംബന്ധിച്ച പരസ്യങ്ങൾ വരികയും അതിൽ പലരും നിക്കഷേപിക്കുകയും ചെയ്യാറുണ്ട്. അപകട സാധ്യത കൂടുതലുള്ളതിനാൽ ഇതിൽ ഏർപ്പെടുന്നത് വളരെ ജാഗ്രതയോടെയായിരിക്കണമെന്ന് പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16