ബാബുൽ ബഹ്റൈന്റെ എംബ്ലം മാറ്റുന്നു
മനാമ സൂഖിലേക്കുള്ള പ്രവേശന കവാടമാണ് ബാബുൽ ബഹ്റൈൻ
ബഹ്റൈൻറെ കവാടം എന്നറിയപ്പെടുന്ന ബാബ് അൽ ബഹ്റൈന്റെ എംബ്ലം സുവർണ ജൂബിലിയോടനുബന്ധിച്ച് മാറ്റുമെന്ന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി അറിയിച്ചു.
മനാമ സൂഖിലേക്കുള്ള പ്രവേശന കവാടമാണ് ബാബുൽ ബഹ്റൈൻ. 1949 ലാണ് ഇത് നിർമിച്ചത്. വിവിധ സർക്കാർ ഓഫീസുകളും കോടതിയും പൊലീസ് സ്റ്റേഷനും തപാലാപ്പീസുമൊക്കെ ഇവിടെയാണ് നേരത്തെ സ്ഥിതി ചെയ്തിരുന്നത്.
കടലിലേക്ക് മിഴി തുറക്കുന്ന ഭാഗമായിരുന്നു അന്ന് ബാബുൽ ബഹ്റൈൻ. ഇത് അതേ പടി നിലനിർത്തുന്നതിനുള്ള നടപടികൾ അതോറിറ്റി സ്വീകരിക്കുന്നതോടൊപ്പം പുതിയ എംബ്ലം സ്ഥാപിക്കുകയും ചെയ്യും
Next Story
Adjust Story Font
16