കോവിഡ് നിയമ ലംഘനം: ബഹ്‌റൈനില്‍ വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി
വിവിധ സ്ഥാപനങ്ങൾക്ക് മൊത്തം 12,000 ദിനാറിന്‍റെ പിഴയാണ് കഴിഞ്ഞ ദിവസം മാത്രം ചുമത്തിയത്
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച നാല് റെസ്റ്റോറന്റുകൾക്കും കോഫി ഷോപ്പുകൾക്കുമെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. യെല്ലോ ലെവലിൽ പാലിക്കേണ്ട കോവിഡ് നിർദേശങ്ങൾ ലംഘിച്ചതിന്‍റെ പേരിലാണ് നടപടിയുണ്ടായിട്ടുള്ളത്.
ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത് അതോറിറ്റിയിലെ പരിശോധകർ വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും കോവിഡുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയുമായിരുന്നു. ഗ്രീൻ ഷീൽഡില്ലാത്ത ഉപഭോക്താക്കളെ റെസ്റ്റോറന്റിനുള്ളിൽ പ്രവേശിപ്പിക്കുക, മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുക, സാനിറ്റൈസർ സൂക്ഷിക്കാതിരിക്കുക എന്നിവയാണ് കണ്ടെത്തിയത്.
സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിടുകയും 1000 മുതൽ 2000 ദിനാർ വരെയുള്ള സംഖ്യ പിഴയിടുകയും ചെയ്തു. മൊത്തം 12,000 ദിനാറിന്‍റെ പിഴയാണ് വിവിധ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം മാത്രം ചുമത്തിയത്.
Adjust Story Font
16