കോവിഡ് നിയമ ലംഘനം: ബഹ്‌റൈനില്‍ രണ്ട് റെസ്റ്റോറന്റുകൾ അടപ്പിച്ചു
ഉത്തര മേഖല ഗവർണറേറ്റ് പരിധിയിലുള്ള റെസ്റ്റോറന്റുകൾക്കെതിരെയാണ് നടപടി
കോവിഡ് നിയമം ലംഘിച്ചതിന്‍റെ പേരിൽ രണ്ട് റെസ്റ്റോറന്റുകൾ അധികൃതർ ഇടപെട്ട് അടപ്പിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പ്രൈമറി ഹെൽത് ഡിപ്പാർട്ട്മെന്റ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് നടപടി.
ഉത്തര മേഖല ഗവർണറേറ്റ് പരിധിയിലുള്ള റെസ്റ്റോറന്റുകൾക്കെതിരെയാണ് നടപടി. പൊലീസ്, വാണിജ്യ മന്ത്രാലയം, ടൂറിസം അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 248 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു.
റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ടൂറിസം സേവന കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവയിലായിരുന്നു പരിശോധന. ഇതിൽ 22 സ്ഥാപനങ്ങളാണ് നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. നിയമം പാലിച്ച് സ്ഥാപ നങ്ങൾ പ്രവർത്തിക്കാൻ മുന്നോട്ടു വരണമെന്ന് അധികൃതർ ആശ്യപ്പെട്ടു. പൊതുജനങ്ങളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ടെന്നും അതിൽ അലംഭാവം വരുത്തുന്നത് നിയമ നടപടികൾക്ക് വിധേയമാക്കുന്ന കാര്യങ്ങളാണെന്നും ഉണർത്തി.
Adjust Story Font
16