തദ്ദേശ കമ്പനികൾക്ക് പ്രത്യേക പരിഗണന നൽകാൻ മന്ത്രിസഭ തീരുമാനം
ബഹ്‌റൈനിൽ മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശീയ കമ്പനികൾക്ക് സർക്കാർ നടത്തുന്ന പർച്ചേസുകളിൽ 10 ശതമാനം മുൻഗണന നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇത്തരം കമ്പനികൾക്ക് പ്രോത്സാഹനം നൽകുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സംഭാവന വർധിപ്പിക്കുന്നതിനും 'തകാമുൽ' എന്ന പദ്ധതി ആവിഷ്‌കരിക്കാനും തീരുമാനിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് പ്രസ്തുത തീരുമാനമെടുത്തിട്ടുള്ളത്.
Next Story
Adjust Story Font
16