വ്യാപാര തട്ടിപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു
ബഹ്റൈനിൽ വ്യപാര തട്ടിപ്പ് കേസിലെ പ്രതിയെ വെറുതെ വിടാൻ റിവിഷൻ കോടതി ഉത്തരവിട്ടു. 40 കാരനായ പ്രതിക്ക് നേരത്തെ ഫസ്റ്റ് ക്ലാസ് കോടതി ഒരു വർഷം തടവിനും 1000 ദിനാർ പിഴയടക്കാനും വിധിച്ചിരുന്നു.
എന്നാൽ തന്‍റെ കക്ഷി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. ഒരു കമ്പനിയുടെ പാർട്ണറായ അദ്ദേഹത്തിന്‍റെ പിതാവ് മരണപ്പെട്ടപ്പോൾ പാർട്ണർഷിപ്പ് കക്ഷിയിലേക്ക് വന്നു ചേരുകയായിരുന്നു. തുടർന്ന് കമ്പനിയിലെ ചില ജീവനക്കാർ, വാഹനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് സ്പെയർ പാർട്സ് ഒറിജിനലെന്ന വ്യാജേന വിൽപന നടത്തുന്നതിനായി ലേബലൊട്ടിക്കുന്നതിനിടെയാണ് ഇതിന്‍റെ ഉത്തരവാദിത്വം തന്‍റെ കക്ഷിക്കാണെന്ന് തെറ്റിദ്ധരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ കേസ് ഫയൽ ചെയ്തതും കോടതി ശിക്ഷ വിധിച്ചതും.
എന്നാൽ തന്‍റെ കക്ഷി ബിസിനസ് പങ്കാളി മാത്രമാണെന്നും കമ്പനി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് കമ്പനി ഡയരക്ടർ കൂടിയായ സഹ നിക്ഷേപകനാണെന്ന് വാദിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ ഒഴിവാക്കാൻ റിവിഷൻ കോടതി വിധിച്ചത്.
Adjust Story Font
16