Quantcast

ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ജനുവരി 15 മുതൽ ആരംഭിക്കും

കലോത്സവത്തിൽ ഇരുനൂറോളം ഇനങ്ങൾ ഏഴോളം വേദികളിലായാണ് അരങ്ങേറുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-05 13:39:16.0

Published:

5 Jan 2022 1:38 PM GMT

ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ജനുവരി 15 മുതൽ ആരംഭിക്കും
X

പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കം ദേവ്ജി ബി കെ എസ് ബാലകലോത്സവം 2022 ജനുവരി 15 മുതൽ ആരംഭിക്കുമെന്നും രജിസ്‌ട്രേഷൻ തീയ്യതി 7 ജനുവരി 2022 ന് അവസാനിക്കുമെന്നും ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദേവ്ജി ഗ്രൂപ്പ് റീറ്റെയിൽസ്‌ സെയിൽസ്‌ മാനേജർ ഷാജി സി കെ പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.

നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഫിസിക്കൽ ആയി ആണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ബാലകലോത്സവത്തിൻറെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജനുവരി 15ന് ആരംഭിക്കുന്ന ബാലകലോത്സവത്തിൽ ഇരുനൂറോളം ഇനങ്ങൾ ഏഴോളം വേദികളിലായാണ് അരങ്ങേറുന്നത്. കലോത്സവവുമായി ബന്ധപെട്ട വിവരങ്ങൾക്ക് ദിലിഷ് കുമാർ 39720030, രാജേഷ് ചേരാവള്ളി 35320667 എന്നിവരെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ബാല കലോത്സവത്തിൻ്റെ ഓഫിസ് സമാജം ഓഫിസ് ബ്ലോക്കിൽ വൈകുന്നേരം 7.00 മുതൽ 9മണിവരെ പ്രവർത്തിക്കുന്നതായും

അന്വേഷണങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. www.bksbalakalotsavam.com എന്ന വെബ് സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈനായി രെജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സി.പി.ആർ കോപ്പി, ഫോട്ടോ, സ്കൂൾ ഐ ഡി എന്നിവയുമായി ബാലകലോത്സവം ഓഫീസിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ 35320667, 33929920, 33624360, 39440530 എന്നീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

വാർത്താ സമ്മേളനത്തിൽ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ദേവ്ജി ഗ്രൂപ്പ് റീറ്റെയിൽസ്‌ സെയിൽസ്‌ മാനേജർ ഷാജി സി കെ, സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, ബാലകലോത്സവത്തിൻറെ ജനറൽ കൺവീനർ ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി ,സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര , കലാവിഭാഗം കൺ വീനർ ദേവൻ പാലോട് തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story