Quantcast

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് ഒരു കോടി രൂപ നൽകി ഡോ. കെ.ടി റബീയുള്ള

MediaOne Logo

Web Desk

  • Updated:

    2024-08-22 13:56:52.0

Published:

22 Aug 2024 1:33 PM GMT

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് ഒരു കോടി രൂപ നൽകി ഡോ. കെ.ടി റബീയുള്ള
X

മനാമ: വയനാട് ദുരിതബാധിതർക്ക് കൈതാങ്ങായി ജി.സി.സി രാജ്യങ്ങളിലെ പ്രശസ്ത മെഡിക്കൽ ഗ്രൂപ്പമായ ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.ടി റബീയുള്ള. മുന്നൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഡോ. കെടി റബീയുള്ള ഒരു കോടി രൂപയുടെ സഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും മുസ് ലിം ലീഗിൻ്റെ ഫോർ വയനാട് പുനരധിവാസ പദ്ധതയിലേക്കായി 50 ലക്ഷം രൂപയുമാണ് അദ്ദേഹം നൽകിയത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ. കെടി റബീഉല്ലയുടെ സഹായധനമായ 50 ലക്ഷം രൂപയുടെ ചെക്ക് ബഹ്‌റൈനിലെ ഷിഫ അല്‍ ജസീറ സി.ഇ.ഒ ഹബീബ് റഹ്മാന്‍ കൈമാറി. വള്ളിക്കുന്ന് എംഎല്‍എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ സന്നിഹിതനായിരുന്നു.

ഇതുകൂടാതെ ഫോർ വയനാട് പുനരധിവാസ പദ്ധതയിലേക്കുള്ള 50 ലക്ഷം രൂപയുടെ ചെക്ക് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹബീബ് റഹ്മാന്‍ കൈമാറി. മുസ്ലീംലീഗ് നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ഷിഹാബ് തങ്ങൾ, മുനവറലി ഷിഹാബ് തങ്ങള്‍, ബഷീര്‍ അലി ഷിഹാബ് തങ്ങള്‍, എം.എല്‍.എമാരായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഗള്‍ഫിലെ ആതുര സേവന മേഖലയില്‍ മലയാളക്കരയുടെ കരുതലിന്റെ കരസ്പര്‍ശമാണ് ഡോ. കെടി റബീയുള്ള. നാലു പതിറ്റാണ്ടിലേറയായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് കീഴില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഹോസ്പിറ്റല്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ 40 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജീവകാരുണ്യ മേഖലയില്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി സജീവമായ റബീയുള്ള മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ്.

TAGS :

Next Story