Quantcast

ഈസ ടൗണ്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കും

MediaOne Logo

Web Desk

  • Published:

    15 March 2022 8:32 AM

ഈസ ടൗണ്‍ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കും
X

ബഹ്റൈനിലെ ഈസ ടൗണിലുള്ള 802 േബ്ലാക്കിലെ പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കിയതായി ദക്ഷിണ മേഖല മുനിസിപ്പല്‍ ഡയറക്ടര്‍ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല വ്യക്തമാക്കി.

പാര്‍ക്കും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയും പ്രദേശവാസികളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തു. പാര്‍ക്ക് നവീകരിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാക് വേ,കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ഹരിത പ്രദേശങ്ങള്‍ എന്നിവ ഇവിടെ ഒരുക്കും. പാര്‍ക്കിലെത്തുന്നവര്‍ക്കാവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ഈമാന്‍ അല്‍ ഖല്ലാഫും അദ്ദേഹത്തെ അനുഗമിച്ചിു.

TAGS :

Next Story