Quantcast

ബഹ്‌റൈനിൽ തെരഞ്ഞെടുപ്പ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    11 Nov 2022 12:59 PM GMT

ബഹ്‌റൈനിൽ തെരഞ്ഞെടുപ്പ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
X

ബഹ്‌റൈനിൽ പാർലമെന്റ് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴിൽ വോട്ടെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിൽ പാർലമെന്റംഗങ്ങളായ കൂടുതൽ പേരും മത്സരരംഗത്തുണ്ട്. മുൻ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാ സ്ഥാനാർഥികളും വ്യക്തിപരമായാണ് മത്സരിക്കുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയും ബോർഡുകൾ സ്ഥാപിച്ചും വോട്ട് തേടുന്ന രീതിയാണുള്ളത്.

കൂടാതെ പല സ്ഥാനാർഥികളും അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിൻ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഓഫീസുകളും ടെന്റുകളും സ്ഥാപിച്ച് പൊതുജനങ്ങളെ ആകർഷിക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പരിശോധിക്കുന്നതിനുള്ള പ്രത്യേക ടീമിന് കീഴിൽ നിയമാനുസൃതമല്ലാതെ സ്ഥാപിച്ച 107 ബോർഡുകൾ കണ്ടെടുക്കുകയുണ്ടായി. 616 എണ്ണം നിയമങ്ങൾ പാലിച്ച് മാറ്റി സ്ഥാപിക്കുകയും ചെയ്തു.

TAGS :

Next Story