Quantcast

യൂറോപ്യൻ കൗൺസിൽ, ജി.സി.സി സംയുക്​ത യോഗം ചേർന്നു

MediaOne Logo

Web Desk

  • Updated:

    2022-02-22 08:55:39.0

Published:

22 Feb 2022 8:52 AM GMT

യൂറോപ്യൻ കൗൺസിൽ, ജി.സി.സി സംയുക്​ത യോഗം ചേർന്നു
X

മനാമ: യൂറോപ്യൺ കൗൺസിലും, ജി.സി.സി വിദേശ കാര്യ മന്ത്രിതല സമിതിയും സംയുക്​ത യോഗം ചേർന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡൻറുമായി നടത്തിയ ചർച്ചയിൽ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി പ​ങ്കെടുത്തു.

ബെൽജിയത്തിൽ നടന്ന മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്​ ​ഫൈസൽ ബിൻ ഫർഹാൻ ആൽ സുഊദ്​ അധ്യക്ഷനായി. യൂറോപ്യൺ കൗൺസിൽ പ്രസിഡൻറ്​ ചാർലി മിഷേൽ, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ്​ ഫലാഹ്​ അൽ ഹജ്​റഫ്​ എന്നിവർ സന്നിഹിതരായിരുന്നു.

26ാമത്​ ഗൾഫ്​, യൂറോപ്യൻ സംയുക്​ത മന്ത്രിതല സമ്മേളനത്തിൽ ജി.സി.സി രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമായി നിലനിൽക്കുന്ന ശക്​തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണെന്ന്​ വിലയിരുത്തി. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും സമാധാന ശ്രമങ്ങൾ ശക്​തിപ്പെടുത്താനും അതിനനുസൃതമായ പദ്ധതികൾ നടപ്പാക്കുന്നതിനും തീരുമാനിച്ചു.

TAGS :

Next Story