ബഹ്റൈനിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി
15 ലധികം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്
ബഹ്റൈനിലെ ബുർഹാമയിലെ ഗ്രീൻ ബെൽറ്റ് പ്രദേശത്തെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ കാപിറ്റൽ ഗവർണറേറ്റ് വിലയിരുത്തി. 15 ലധികം നിയമ ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ബുർഹാമയിലെ 354 ാമത് േബ്ലാക്കിലാണ് കൂടുതൽ നിർമാണവും നടന്നിരിക്കുന്നത്. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, വൈദ്യുതി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
നിയമ ലംഘനങ്ങൾ തടയുന്നതിന് പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തുമെന്ന് കാപിറ്റൽ ഗവർണറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. 10,000 ദിനാറിൽ കവിയാത്ത പിഴയാണ് നിയമ ലംഘനങ്ങൾക്കുണ്ടാവുക.
Next Story
Adjust Story Font
16