ബഹ്‌റൈനില്‍ പ്രവാസി ക്ഷേമ നിധി വെബിനാർ വ്യാഴാഴ്ച
പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ അതിൻറെ ഗുണഭോക്താക്കൾ ആക്കുവാനും വേണ്ടി സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തിവരുന്ന ബോധവൽക്കരണ കാമ്പയിൻറെ ഭാഗമായി പ്രവാസി പെൻഷൻ, ക്ഷേമനിധി: അറിയേണ്ടതെല്ലാം എന്ന പേരിൽ Zoom വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ വെബിനാർ സംഘടിപ്പിക്കുന്നു.
ജനുവരി 27 വ്യാഴാഴ്ച വൈകുന്നേരം 7. 30ന് നടക്കുന്ന ബോധവൽക്കരണ വെബിനറിൽ കേരള പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റൻ്റ് കെ. എൽ. അജിത് കുമാർ Norka, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ നൽകിവരുന്ന സഹായ പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും അത് സംബന്ധമായ സദസ്യരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് 33370946 | 39748867 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ ജനറൽ സെക്രട്ടറി സി. മുഹമ്മദ് അലി അറിയിച്ചു.
Adjust Story Font
16