Quantcast

വീട്ടുജോലിക്കാരായ സ്ത്രീകളെ എത്തിക്കാൻ വ്യാജ ഏജൻസികളെന്ന്

MediaOne Logo

Web Desk

  • Published:

    20 Feb 2022 12:50 PM GMT

വീട്ടുജോലിക്കാരായ സ്ത്രീകളെ എത്തിക്കാൻ വ്യാജ ഏജൻസികളെന്ന്
X

ബഹ്റൈനിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ എത്തിച്ചു കൊടുക്കുന്നതിന്​ വ്യാജ റിക്രൂട്ടിങ്​ ഏജൻസികൾ പ്രവർത്തിക്കുന്നതായി ആരോപണം. ഇത്തരം സംഘങ്ങളുടെ വലയിലക​പ്പെട്ട അഭിഭാഷകനാണ്​ വിവരം വെളിപ്പെടുത്തിയത്​. തഖി ഹുസൈൻ തഖിയാണ്​ തന്‍റെ കുടുംബക്കാരിലൊരാൾ വീട്ടുവേലക്കാരികളെ റിക്രൂട്ട്​ ചെയ്യുന്ന വ്യാജ ഏജൻസികളുടെ കെണിയിൽ പെട്ടതായി അറിയിച്ചത്​.

ഓഫീസ്​ സംവിധാനമോ കൊമേഴ്​ഷ്യൽ രജിസ്​ട്രേഷനോ ഇല്ലാതെ വീട്ടുവേലക്കാരികളെ എത്തിച്ചു നൽകുന്ന എജൻസികളാണ്​ പ്രവർത്തിക്കുന്നതെന്നാണ്​ വിവരം. വാട്​സ്​ആപിലൂടെ ഒരു സ്​ത്രീയുമായി ബന്ധപ്പെട്ടാണ്​ ഏഷ്യക്കാരിയായ സ്​ത്രീയെ വീട്ടുവേലക്കാരിയായി ലഭിക്കുന്നതിന്​ ആവശ്യപ്പെട്ടത്​. ഇതിനായി 1000 ദിനാർ സ്​ത്രീക്ക്​ നൽകുകയും ചെയ്​തിരുന്നു. റിക്രൂട്ടിങ്​ ഏജൻസികൾ സാധാരണ നിലയിൽ 2500 ദിനാറാണ്​ വാങ്ങുന്നത്​.

കോവിഡ്​ ആയത്​ കാരണം ഒന്നര മാസത്തോളം ഇതിന്‍റെ നടപടി ക്രമങ്ങൾക്കായി കാത്തിരിക്കേണ്ടിയും വരും. ഏജൻസിയെന്ന വ്യാജേനയുള്ള സ്​ത്രീ മറ്റൊരാളുമായി ബന്ധപ്പെടുത്തുകയും വീട്ടുവേലക്കാരികളുടെ ഫോ​ട്ടോയും വിവരങ്ങളും അയച്ചു കൊടുക്കുകയും ചെയ്​തു. അതു പ്രകാരം ഇഷ്​ട​പ്പെട്ട ഒരു വീട്ടുവേലക്കാരിയെ തെരഞ്ഞെടുക്കുകയും ഏജൻസിക്ക്​ അയാൾ​ 500 ദിനാർ നൽകുകയും ചെയ്​തു.

വേലക്കാരി എത്തുന്നതിന്​ ഒരു ദിവസം വൈകിയാൽ ദിവസം ഒന്നിന്​ 10 ദിനാർ വീതം ഒഴിവാക്കി നൽകുമെന്ന കരാറിൽ ഒപ്പുവെക്കുകയും ചെയ്​തിരുന്നു. എന്നാൽ വേലക്കാരിയെ ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്യാതിരുന്നതിന്‍റെ അടിസ്​ഥാനത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവ​ർത്തിക്കുന്നതായും തഖി വ്യക്​തമാക്കി.

TAGS :

Next Story