സാമ്പത്തിക തട്ടിപ്പ്: ബഹ്റൈൻ ക്ലബ് ചെയർമാനും സെക്രട്ടറിക്കുമെതിരെ നടപടി
സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്‍റെ പേരിൽ ബഹ്റൈൻ ക്ലബ് ചെയർമാനെയും സെക്രട്ടറിയെയും ചോദ്യം ചെയ്യാനുള്ള യുവജന, കായിക കാര്യ മന്ത്രാലയത്തിന്റെ ആവശ്യത്തിന് പബ്ലിക് പ്രൊസിക്യൂട്ടർ അനുമതി നൽകി.
കുതിരപ്പന്തയ മൽത്സരവുമായി ബന്ധപ്പെട്ട് ചില എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ നടപടികളാണ് ഓഡിറ്റ് സമിതി കണ്ടെത്തിയിട്ടുള്ളത്. ക്ലബ്ബിന്‍റെ സാമ്പത്തിക ഇടപാടുകളിൽ കൃത്രിമം നടത്താനും അതുവഴി സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് മങ്ങലേൽപിക്കുകയും ചെയ്തതായി വിലയിരുത്തലുണ്ട്.
സാമ്പത്തിക ക്രമക്കേട് കണ്ടെത്തുന്നതിന് ബാങ്ക് ഇടപാടുകൾ പരിശോധിക്കുകയും ശരിയാണെന്ന് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്താൻ സാമ്പത്തിക, സൈബർ സുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ ക്ലബ് ചെയർമാനെയും സെക്രട്ടറിയേയും റിമാന്‍റ് ചെയ്യാനും ഉത്തരവുണ്ട്.
Adjust Story Font
16