Quantcast

ബഹ്റൈനിൽ ഫുട്ബാൾ പരിശീലന ക്യാമ്പ് ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    14 March 2022 3:06 PM GMT

ബഹ്റൈനിൽ ഫുട്ബാൾ പരിശീലന ക്യാമ്പ് ആരംഭിച്ചു
X

ബഹ്‌റൈനിലെ കായിക രംഗത്തെ പ്രമുഖരായ സൈറോ അക്കാദമിയുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാഹീ സെൻെറർ സ്‌പോർട്സ് വിങ് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫുട്ബാൾ പരിശീലന കളരിക്ക് തുടക്കമായി.

ഗലാലി ക്ലബ്ബിൽ സംഘടിപ്പിച്ച ക്യാമ്പ് സൈറോ അക്കാദമി ചെയർമാൻ റഹ് മത്ത് അലി ഉത്‌ഘാടനം ചെയ്തു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഫുട്ബാൾ ചെലുത്തുന്ന സ്വാധീനത്തെ ഊന്നിപ്പറഞ്ഞ അദ്ദേഹം ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് തുടർപരിശീലനത്തിന് സൈറോയുടെ ബഹ്‌റൈനിലെ വിവിധ ബ്രാഞ്ചുകളിൽ അവസരമൊരുക്കുമെന്ന് കൂട്ടിച്ചേർത്തു.

മുംനാസ് ക്യാമ്പിനെ പരിചയപ്പെടുത്തികൊണ്ടു സംസാരിച്ചു. റമീസ് കരീം , ആഷിഖ് , പ്രസൂൺ,റയ്യാൻ,നാസ്സർ തുടങ്ങിയവർ നേതൃത്വം നൽകി.ഇന്ത്യൻ ഇസ്ലാഹീ സെൻെറർ ഭാരവാഹികൾക്ക് പുറമെ ഗലാലി ക്ലബ്ബ്, സൈറോ അക്കാദമി തുടങ്ങിയവരുടെ പ്രതിനിധികളും കോച്ചുമാരും രക്ഷിതാക്കളും പങ്കെടുത്തു.

TAGS :

Next Story