ബഹ്റൈനിൽ പൊളിഞ്ഞു വീഴാറായ നാല് കെട്ടിടങ്ങൾ പൊളിച്ചു നീക്കി
30 ലോഡ് മാലിന്യങ്ങളും നീക്കം ചെയ്തു
ബഹ്റൈനിൽ പൊളിഞ്ഞു വീഴാറായ നാല് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയതായി കാപിറ്റൽ മുനിസിപ്പൽ അധികൃതർ അറിയിച്ചു. അദ്ലിയയിലെ ടൂറിസം മേഖലയയായ 338 ാം നമ്പർ േബ്ലാക്കിലെ കെട്ടിടങ്ങാണ് പൊളിച്ചു മാറ്റിയത്. കൂടാതെ 30 ലോഡ് മാലിന്യങ്ങളും നീക്കം ചെയ്തു.
നേരത്തെ 25 ലോഡ് കാർഷിക മാലിന്യങ്ങളും കെട്ടിട നിർമാണ മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. കാപിറ്റൽ മുനിസിപ്പൽ പരിധിയിൽ നിയമ ലംഘനങ്ങളും പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും മതിലുകളും കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒഴിഞ്ഞു കിടക്കുന്ന ഭൂമികൾ ഉപയോഗ യോഗ്യമാക്കുന്നതിനും പദ്ധതിയുണ്ട്.
രാജ്യത്തിന്‍റെ തലസ്ഥാന നഗരിയെന്ന നിലക്ക് മനാമ വിനോദ സഞ്ചാര പ്രാധാന്യമുള്ളതാണ്. അതിനാൽ ശുചിത്വവും വെടിപ്പും നിലനിർത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. പൊളിഞ്ഞു വീഴാറായതോ പൊട്ടിപ്പൊളിഞ്ഞതോ ആയ കെട്ടിടങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടമകൾക്ക് അവ നേരെയാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. നിശ്ചിത സമയത്തിനകം ഉടമകൾ കെട്ടിടം പുനരുദ്ധരിച്ചിട്ടില്ലെങ്കിൽ അവ പൊളിച്ചു നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16