അറബ് പാർലമെന്റ് യൂണിയൻ തലപ്പത്ത് ഫൗസിയ സൈനൽ
കെയ്റോയിൽ നടന്ന യൂണിയൻ ജനറൽ അസംബ്ലിയിലാണ് അധ്യക്ഷ പദവി ബഹ്റൈന് ലഭിച്ചത്
മനാമ: അറബ് പാർലമെൻറ് യൂണിയൻ ചെയർപേഴ്സണായി ബഹ്റൈൻ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കെയ്റോയിൽ നടന്ന യൂണിയൻ ജനറൽ അസംബ്ലിയിലാണ് അധ്യക്ഷ പദവി ബഹ്റൈന് ലഭിച്ചത്.
വനിതാ ശാക്തീകരണത്തിൽ ബഹ്ൈറൻ കൈവരിച്ച നേട്ടത്തിെൻറ ഉദാഹരണമാണ് ഫൗസിയ സൈനൽ. ശൂറ കൗൺസിൽ അംഗങ്ങളും പാർലമെൻറ് അംഗങ്ങളും സൈനലിെൻറ സ്ഥാന ലബ്ധിയിൽ പ്രത്യേകം ആശംസകൾ നേർന്നു. ജനാധിപത്യ, പാർലെമൻററി മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടം അടയാളപ്പെടുത്തുന്ന ഒന്നാണ് ഈ സ്ഥാനമെന്നും എം.പിമാർ അഭിപ്രായപ്പെട്ടു.
അറബ് പാർലമെൻറ് യൂണിയെൻറ മികവ് നേടിയ ശൂറ കൗൺസിൽ അംഗങ്ങളായ ഡോ. ജിഹാദ് അൽ ഫാദിൽ, ദലാൽ അസ്സായിദ്, പാർലമെൻറംഗം ഈസ അൽ ഖാദി എന്നിവർക്കും പാർലമെൻറംഗങ്ങൾ ആശംസകൾ നേർന്നു.
ഫൗസിയ സൈനലിന് ഹമദ് രാജാവ് ആശംസ നേർന്നു
അറബ് പാർലമെൻറ് യൂണിയൻ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബഹ്റൈൻ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലിന് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ ആശംസകൾ അറിയിച്ചു. വേദിയെ ഏറ്റവും ശക്തമായ രൂപത്തിൽ നയിക്കാൻ സൈനലിന് സാധ്യമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
അറബ്, ഇസ്ലാമിക സമൂഹത്തിെൻറ പ്രശ്നങ്ങളിൽ വ്യക്തമായ നിലപാട് കൈക്കൊള്ളാനും വിവിധ വിഷയങ്ങളിൽ എല്ലാ അറബ് രാജ്യങ്ങളെയും ഒരേ നിലപാടിൽ കൊണ്ടുവരുവാനുമുള്ള അറബ് പാർലമെൻറ് യൂണിയെൻറ ശ്രമങ്ങൾക്ക് കരുത്ത് പകരാൻ സൈനലിെൻറ നേതൃത്വത്തിന് സാധ്യമാകുമെന്നും അദ്ദേഹം ശുഭ പ്രതീക്ഷ പ്രകടിപ്പിച്ചു.
Adjust Story Font
16