ബഹ്റൈനി വനിതക്ക് േഗ്ലാബൽ വിമൻ ലീഡർഷിപ്പ് അവാർഡ്
മനാമ: ഗോൾഡൻ ട്രസ്റ്റ് കമ്പനി സ്ഥാപകയും ചെയർപേഴ്സണുമായ ലുലുവ മുതലഖ് റാഷിദ് അൽ മുതലഖിന് േഗ്ലാബൽ വിമൻസ് ലീഡർഷിപ്പ് അവാർഡ്-2021 ലഭിച്ചു. എസ്.എം.ഇ സ്ട്രീറ്റ് ഇന്ത്യ ഏർപ്പെടുത്തിയ േഗ്ലാബൽ വിമൻ ലീഡർഷിപ്പ് അവാർഡിനാണ് ഇവർ അർഹയായിട്ടുള്ളത്. സാമൂഹിക, സാമ്പത്തിക വളർച്ചയിലും സുസ്ഥിരതയിലും ലുലുവയുടെ പങ്ക് വലുതാണെന്നും സാമ്പത്തിക വളർച്ചയിൽ വനിതകളെ പങ്കാളികളാക്കുന്നതിൽ അവർ വിജയിച്ചതായും തൊഴിൽ ശക്തിയിൽ സത്രീകളുടെ പങ്ക് അടയാളപ്പെടുത്തിയതായും അവാർഡ് കമ്മിറ്റി വിലയിരുത്തി.
മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അവാർഡ് ഏർപ്പെടുത്തിയതെന്ന് എസ്.എം.ഇ സ്ട്രീറ്റ് പ്രതിനിധി ശ്രീ ഫാഇസ് അസ്കരി വ്യക്തമാക്കി. 65 രാജ്യങ്ങളിൽ നിന്നും അവാർഡിനുള്ള നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നും മികവ് പുലർത്തിയ ഏതാനും വനിതകൾക്കാണ് പുരസ്കാരം നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16