ഹൂതി ആക്രമണം: ബഹ്റൈൻ മന്ത്രിസഭാ യോഗം അപലപിച്ചു
സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ഹൂതി മിലീഷ്യകൾ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവാദ അക്രമണങ്ങളെ ബഹ്റൈൻ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ഇടപെടണമെന്നും കാബിനറ്റ് ആവശ്യമുയർത്തി.
അന്താാരാഷ്ട്ര നിയമങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും വിരുദ്ധമായതും അത്യന്തം ഭീരുത്വം നിറഞ്ഞതുമായ നടപടികളാണ് ഹൂതികളുടെ ഭാഗത്തു നിന്നുമുണ്ടാവുന്നത്. അക്രമങ്ങളിൽ ജീവാപായം സംഭവിച്ചവർക്ക് അനുശോചനം നേരുകയും പരിക്കേറ്റവർക്ക് എത്രയും വേഗം ദേദമാവട്ടെെയന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
തീവ്രവാദ അക്രമണങ്ങൾക്ക് വിധേയമായ സൗദിക്കും യു.എ.ഇക്കും ബഹ്റൈൻ പിന്തുണ ആവർത്തിക്കുകയും ചെയ്തു. അറബ് ലീഗ്, യു.എൻ സുരക്ഷാ കൗൺസിൽ എന്നിവ ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രസ്താവനകളെ കാബിനറ്റ് സ്വാഗതം ചെയ്തു.
Adjust Story Font
16