മനുഷ്യക്കടത്ത്; ഇരയെ അഭയ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവ്
മനുഷ്യക്കടത്ത് കേസിലെ ഇരയെ എൽ.എം.ആർ.എക്ക് കീഴിലുള്ള അഭയ കേന്ദ്രത്തിൽ പാർപ്പിക്കാൻ ബഹ്‌റൈൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട കേസ് ഈ മാസം 14ന് ഹൈ ക്രിമിനൽ കോടതിയിൽ പരിഗണനക്കെടുക്കുമെന്നും അറിയിച്ചു.
ഒരു കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെത്തിയ യുവതിയെ പ്രതി തന്‍റെ ഫ്ലാറ്റിൽ നിർബന്ധിപ്പിച്ച് താമസിപ്പിക്കുകയും ശാരീരിക ഉപദ്രവമേൽപിക്കുയും ചെയ്യുകയായിരുന്നു. കൂടാതെ അനാശാസ്യത്തിനും ഇവരെ പ്രേരിപ്പിച്ചതായി പരാതിയുയർന്നു.
ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പ്രതിയെ റിമാന്‍റ് ചെയ്തത്.
Next Story
Adjust Story Font
16