Quantcast

അനധികൃത കാബിനുകളും നിർത്തിയിട്ട ട്രെയിലറുകളും നീക്കം ചെയ്​തു

MediaOne Logo

Web Desk

  • Updated:

    2022-02-28 08:14:46.0

Published:

28 Feb 2022 8:13 AM GMT

അനധികൃത കാബിനുകളും നിർത്തിയിട്ട ട്രെയിലറുകളും നീക്കം ചെയ്​തു
X

ബഹ്റൈനിൽ അനധികൃതമായി സ്ഥാപിച്ച കാബിനുകളും വഴിയരികിൽ നിർത്തിയിട്ട ട്രെയിലറുകളും നീക്കം ചെയ്​തതായി കാപിറ്റൽ മുനിസിപ്പൽ കൗൺസിൽ വ്യക്​തമാക്കി. ജുഫൈറിലായിരുന്നു കഴിഞ്ഞ ദിവസം നടപടികൾ സ്വീകരിച്ചത്​.

പ്രദേശത്തിന്‍റെ പൊതു കാഴ്ചക്ക്​ അഭംഗിയുണ്ടാക്കുന്ന നിയമ ലംഘനങ്ങളാണ്​ ക്ലിപ്​തപ്പെടുത്തുകയും നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുകയും ചെയ്​തത്​. പൊതു നിരത്തുകളിലുണ്ടാക്കിയ തടസ്സങ്ങളും നീക്കം ചെയ്​തു.

12 കാബിനുകളും ​ഉപേക്ഷിക്കപ്പെട്ട ​പഴയ ബോട്ടുകളും, വാഹനങ്ങളും നിയമം ലംഘിച്ച പരസ്യ ബോർഡുകളും നീക്കം ചെയ്​തവയിൽ ഉൾപ്പെടും. നേരത്തെ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ഉടമകൾക്ക്​ ഇത്​ സംബന്ധിച്ച്​ അറിയിപ്പ്​ നൽകുന്നതിനായി ഇവക്ക്​ മുകളിൽ നോട്ടീസ്​ പതിക്കുകയും ചെയ്​തിരുന്നു. എന്നാൽ നോട്ടീസ്​ നൽകിയ സമയത്തിനുള്ളിൽ നീക്കം ചെയ്യാത്തവ മുനിസിപ്പാലിറ്റി ഇടപെട്ട്​ നീക്കം ചെയ്യുകയായിരുന്നു.

TAGS :

Next Story