റാസ് സുവൈദിൽ നിന്നും അനധികൃത വഴിവാണിഭക്കാരെ ഒഴിപ്പിച്ചു
ബഹ്‌റൈനിലെ റാസ് സുവൈദിലുണ്ടായിരുന്ന അനധികൃത വഴി വാണിഭക്കാരെ ഒഴിപ്പിച്ചതായി ദക്ഷിണ മേഖല മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. ദക്ഷിണ മേഖല പൊലീസ് ഡയറകട്‌റേറ്റുമായി ചേർന്നാണ് അനധികൃത വഴിവാണിഭക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.
173 വഴിവാണിഭക്കാരെയാണ് ഇവിടെ നിന്നും ഒഴിപ്പിച്ചത്. വിൽപനക്ക് വെച്ചിരുന്ന പച്ചക്കറികൾ, പഴങ്ങൾ, മൊബൈൽ ഫോൺ ആക്‌സസറീസ്, മൊബൈൽ ഫോണുകൾ, ആരോഗ്യദായകമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ, ഉപയോഗിച്ച വസ്ത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. അനധികൃത വഴിവാണിഭക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനാണ് മുനിസിപ്പൽ കൗൺസിലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വഴിവാണിഭത്തിനായി ഉപയോഗിച്ചിരുന്ന നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കച്ചവടം ചെയ്തിരുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന തരത്തിലുള്ള ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കളാണ് ഇവരിൽ പലരും കച്ചവടം ചെയ്തിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16