ബഹ്‌റൈനില്‍ താമസ വിസ നിയമം ലംഘിച്ചവർ പിടിയിലായി
താമസ വിസ നിയമം ലംഘിച്ച ഏതാനും പേർ കാപിറ്റൽ ഗവർണറേറ്റിൽ പിടിയിലായതായി അധികൃതർ അറിയിച്ചു. നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, എൽ.എം.ആർ.എ, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് താമസ വിസ നിയമം ലംഘിച്ച വിദേശ പൗരന്മാരെ പിടികൂടിയത്.
എൽ.എം.ആർഎയുടെ നേതൃത്വത്തിൽ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പിടികൂടപ്പെടുന്നവരെ നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കയറ്റി അയക്കുമെന്ന് എൻ.പി.ആർ അഫയേഴ്സ് അതോറിറ്റിയിലെ സെർച്ച് ആന്‍റ് ഫോളോ അപ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ തലാൽ നബീൽ തഖി വ്യക്തമാക്കി.
താമസ വിസ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും അതുവഴി അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനുമുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് എൽ.എം.ആർ.എയിലെ ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമദ് ഫൈസൽ അൽ മുല്ല വ്യക്തമാക്കി. തൊഴിൽ വിപണിയിൽ സ്ഥിരത നിലനിർത്തുന്നതിന് ഇത് അനിവാര്യമാണെന്നും മുമ്പത്തേക്കാൾ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16