ഇന്ത്യൻ സ്‌കൂൾ മെഗാഫെയറും ഭക്ഷ്യമേളയും 23 മുതൽ
ഇന്ത്യൻ സ്‌കൂൾ മെഗാമേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ ഈസ ടൗണിലെ സ്‌കൂൾ കാമ്പസിൽ നടക്കുമെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ മേളയോടൊപ്പം ഭക്ഷ്യമേളയും ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും.
കുടുംബങ്ങൾക്ക് വിനോദപരിപാടികൾ ആസ്വദിക്കാനുള്ള കാർണിവലായിരിക്കും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ യുവജനോത്സവമായ 'തരംഗി'ന്റെ ഗ്രാൻഡ് ഫിനാലെ 23ന് വൈകിട്ട് ആറിന് സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.
ദക്ഷിണേന്ത്യൻ പിന്നണി ഗായകരായ സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീതപരിപാടികൾ 24ന് വൈകിട്ട് ആറിന് നടക്കും. ഗായകരായ സച്ചിൻ വാര്യർ, വിഷ്ണു ശിവ, അവനി, അബ്ദുൽ സമദ് എന്നിവരും പങ്കെടുക്കും.
നവംബർ 25ന് വൈകിട്ട് ആറിന് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും. സ്റ്റാർ വിഷൻ ഇവന്റ് പാർട്ണറായ മെഗാ ഫെയറിന്റെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്‌കൂൾ ഒരുക്കിയിരിക്കുന്നത്.
ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സ്‌കൂൾ അധികൃതർ
അതേ സമയം, ഇന്ത്യൻ സ്‌കൂളിനെതിരെയും മെഗാ ഫെയർ നടത്തിപ്പുമായി ബന്ധപ്പെട്ടും ഒരുവിഭാഗം നടത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സ്‌കൂൾ അധികൃതർ രംഗത്തെത്തി. മെഗാ ഫെയറിനെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിലാണ് സ്‌കൂൾ ചെയർമാനും മറ്റ് ഭാരവാഹികളും ആരോപണങ്ങൾക്ക് വിശദീകരണം നൽകിയത്.
Adjust Story Font
16