വാറ്റ് നിയമം ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന
ബഹ്റൈനിൽ സ്ഥാപനങ്ങളിൽ വാറ്റ് നിയമം ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തിപ്പെടുത്തിയതായി വാണിജ്യ, വ്യവസായ, ടൂറിസ മന്ത്രാലയം അറിയിച്ചു.
നാഷണൽ റവന്യൂ അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം 40 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പരിശോധന നടത്തുന്നതോടൊപ്പം ബോധവൽക്കരണവും നടക്കുന്നുണ്ട്. വാറ്റ് 10 ശതമാനമാക്കി വർധിപ്പിച്ചതിന് ശേഷം വിവിധ സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്തിയിരുന്നു. 10,000 ദിനാർ വരെ പിഴ ലഭിക്കുന്ന ശിക്ഷയാണ് വാറ്റ് നിയമ ലംഘനമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16