Quantcast

ബഹ്റൈനിലെ ജിദ്​ഹഫ്​സ്​ മാർക്കറ്റ്​ നവീകരിക്കുന്നു

MediaOne Logo

Web Desk

  • Published:

    27 Feb 2022 1:10 PM GMT

ബഹ്റൈനിലെ ജിദ്​ഹഫ്​സ്​ മാർക്കറ്റ്​ നവീകരിക്കുന്നു
X

ബഹ് റൈനിലെ ജിദ്​ഹഫ്​സ്​ മാർക്കറ്റ്​ നവീകരണ പദ്ധതിയുടെ വിശദ രൂപരേഖ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫിന്​ പാർല​മെന്‍റംഗം മഅ്​സൂമ അബ്​ദുറഹീം കൈമാറി.

വിവിധ പ്രദേശങ്ങളിലുള്ള ​മാർക്കറ്റുകൾ നവീകരിക്കുന്നതിന്​ സർക്കാർ പദ്ധതിയുള്ളതായി മന്ത്രി പറഞ്ഞു. വ്യാപാര മേഖലയിൽ വലിയ സ്​ഥാനമാണ്​ ജിദ്​ഹഫ്​സ്​ മാർക്കറ്റിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2042 ചതുരശ്ര മീറ്ററിലാണ്​ പദ്ധതി സ്​ഥാപിക്കുക. ഇതിനാവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്​.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വേളയിൽ താൽക്കാലിക മാർക്കറ്റ്​ ഏർപ്പെടുത്തുകയും ചെയ്യും. ഇതിന്​ സ്​ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും മാർക്കറ്റിൽ വരുന്ന ഉപഭോക്​താക്കൾക്കാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

സർക്കാരിന്‍റെയും വ്യാപാരികളുടെയും കാഴ്​ച്ചപ്പാടുകൾക്കനുസരിച്ച്​ ബഹ്​റൈന്‍റെ പാരമ്പര്യം വിളി​ച്ചോതുന്ന ശൈലിയിലുളള കെട്ടിടമാണ്​ മാർക്കറ്റിനായി പണിയുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story