ഹമദ് രാജാവ് വത്തിക്കാനിൽ; ഫ്രാൻസിസ് മാർപാപ്പയുമായി ചർച്ച നടത്തി
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി ചർച്ച നടത്തി. മിഡിൽ ഈസ്റ്റിലെ സംഭവങ്ങൾ, ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
സ്ഥിരതയും ലോക സമാധാനവും കൈവരിക്കാനുള്ള ശ്രമങ്ങൾ, സിവിലിയന്മാരുടെ സംരക്ഷണം, അക്രമം അവസാനിപ്പിക്കുക, നിരപരാധികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നൽകുന്ന പിന്തുണയെ ഹമദ് രാജാവ് അഭിനന്ദിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശനം രാജാവ് അനുസ്മരിച്ചു. പരസ്പര ബഹുമാനം, സഹിഷ്ണുത, മതസ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആഗോള സമ്മേളനത്തിന് ബഹ്‌റൈൻ ആതിഥേയത്വം വഹിച്ചതിനും എല്ലാ ജനങ്ങളുടെയും നന്മക്കുവേണ്ടിയുള്ള ഹമദ് രാജാവിന്റെ ശ്രമങ്ങൾക്കും ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു. ബഹ്‌റൈൻ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കേന്ദ്രമായി തുടരുമെന്ന് രാജാവ് പറഞ്ഞു.
Adjust Story Font
16