വിദേശ പര്യടനത്തിന് ശേഷം ഹമദ് രാജാവ് ബഹ്റൈനിൽ തിരിച്ചെത്തി
റിയാദിൽ നടന്ന ജി.സി.സി-ആസിയാൻ ഉച്ചകോടി, കൈറോയിൽ നടന്ന ഈജിപ്ത് സമാധാന ഉച്ചകോടി എന്നിവയിൽ പങ്കെടുത്ത ശേഷം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസം ബഹ്റൈനിൽ തിരിച്ചെത്തി.
ഇതിനിടയിൽ അദ്ദേഹം യു.എ.ഇ സന്ദർശിക്കുകയും യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തുകയുണ്ടായി.
മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു. ഹമദ് രാജാവ് വത്തിക്കാൻ സന്ദർശിക്കുകയും പോപ്പുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Next Story
Adjust Story Font
16