Quantcast

ആയിരങ്ങളെ സാക്ഷിയാക്കി കെ.എം.സി.സി ബഹ്റൈൻ 45ാം വാർഷികാഘോഷം ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നു

മുസ്‍ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-05-09 19:55:23.0

Published:

9 May 2023 7:53 PM GMT

KMCC Bahrain 45th Anniversary Celebration held at Indian School Grounds witnessed by thousands
X

മനാമ: ആയിരങ്ങളെ സാക്ഷിയാക്കി കെ.എം.സി.സി ബഹ്റൈൻ 45 ആം വാർഷികാഘോഷം ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മുസ്‍ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലെ നിറഞ്ഞ സദസ്സിൽ ബഹ് റൈൻ കെ.എം.സി.സിയുടെ നാൽപ്പത്തി അഞ്ചാം വാർഷികാഘോഷം. മികച്ച ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ സ്വദേശി പ്രമുഖരടക്കം സമൂഹത്തിൻറെ നാനാതുറകളിലുള്ളവർ പങ്കെടുത്തു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ,പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എംസിസി പ്രസിഡൻ്റ് ഹബീബ് റഹ് മാൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പ്പിച്ച ഡോ. അബ്ദുൽ ഹായ് അവാദി , ഡോ. എം.പി. ഹസൻ കുഞ്ഞ് , കെ.ജി. ബാബുരാജൻ , അബ്ദുൽ മജീദ് തെരുവത്ത് , എം.എം.എസ് ഇബ്രാഹിം, കെ.പി. മുഹമ്മദ് പേരോട് , സവാദ് കുരുട്ടി ഫുഡ് വേൾഡ് ഗ്രൂപ്പ് , ഹാരിസ് പടന്ന ,സിബി ചിറമേൽ , എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രവർത്തന രംഗത്ത് നാൽപ്പത്തിയഞ്ച് വർഷം തികച്ച റസാഖ് മൂഴിക്കൽ, കുട്ടൂസ മുണ്ടേരി എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് സ്പന്ദൻ 2K23 സ്റ്റേജ് ഷോയും മ്യൂസിക്കൽ ആൻഡ് കോമഡി നൈറ്റും അരങ്ങേറി. നടൻ മനോജ്‌ കെ. ജയൻ, ഹരീഷ് കണാരൻ, മാപ്പിളപ്പാട്ട് ഗായകരായ ശരീഫ് കണ്ണൂർ, സജീർ കൊപ്പം, സജില സലിം എന്നിവരും പ്രമുഖ മിമിക്രി താരങ്ങളും അവതരിപ്പിച്ച ഹാസ്യ സംഗീത പരിപാടികൾ സ്റ്റേജ് ഷോക്ക് കൊഴുപ്പേകി.

TAGS :

Next Story