Quantcast

ബഹ്റൈനിലെ മിലിട്ടറി ആശുപത്രിയിൽ ലബോറട്ടറികൾ ഉദ്​ഘാടനം ചെയ്​തു

MediaOne Logo

Web Desk

  • Published:

    9 Feb 2022 1:45 PM GMT

ബഹ്റൈനിലെ  മിലിട്ടറി ആശുപത്രിയിൽ ലബോറട്ടറികൾ ഉദ്​ഘാടനം ചെയ്​തു
X

ബഹ്റൈനിലെ ബി.ഡി.എഫ്​ റോയൽ മെഡിക്കൽ സർവീസിലെ ലബോറട്ടറികളുടെയും ഡെയിലി ക്ലിനിക്കിന്‍റെയും ഉദ്ഘാടനം ബി.ഡി.എഫ്​ കമാണ്ടർ ഇൻ ചീഫ്​ ഫീൽഡ്​ മാർഡൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നു.

ബി.ഡി.എഫ്​ കമാണ്ടർ ഇൻ ചീഫി​ന് പകരം ചീഫ്​ ഓഫ്​ സ്റ്റാഫ്​ ലഫ്​. ജനറൽ അബ്​ദുല്ല ബിൻ ഹസൻ അന്നുഐമി ഉദ്​ഘാടനം നിർവഹിച്ചു. ​ബി.ഡി.എഫ്​ സ്​ഥാപിതമായതിന്‍റെ 54 ാമത് വാർഷികത്തോടനുബന്ധിച്ചായിരുന്നു പുതിയ ലബോറട്ടറികളുടെയും ക്ലിനിക്കുകളുടെയും ഉദ്​ഘാടനം.

റോയൽ മെഡിക്കൽ സർവീസ്​ കമാണ്ടർ മേജർ ജനറൽ പ്രൊഫ. ശൈഖ്​ ഖാലിദ്​ ബിൻ അലി ആൽ ഖലീഫ സ്വാഗത ഭാഷണം നടത്തി. എട്ട്​ ഓപറേഷൻ തിയേറ്ററുകളും വിവിധ ക്ലിനിക്കുകളും ഇതോടനുബന്ധിച്ച്​ ഒരുക്കിയിട്ടുണ്ട്​. ജനങ്ങൾക്ക്​ നൽകുന്ന ആരോഗ്യ സേവനം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന്​ ചീഫ്​ ശൈഖ്​ ഖാലിദ്​ ബിൻ അലി ആൽ ഖലീഫ വ്യക്​തമാക്കി.

TAGS :

Next Story