Quantcast

എല്‍.എം.ആര്‍.എ സി.ഇ.ഒ ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    14 April 2022 1:03 PM

എല്‍.എം.ആര്‍.എ സി.ഇ.ഒ ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചു
X

ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ജമാല്‍ അബ്ദുല്‍ അസീസ് അല്‍ അലവി ബഹ്ൈറനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ചു. ബഹ്‌റൈനില്‍ വ്യാപാരികള്‍ക്കും നിക്ഷേപകള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ആരായുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിനും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും ബഹ്‌റൈന്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നടപടികളെ അംബാസഡര്‍ പ്രത്യേകം അഭിനന്ദിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹം ബഹ്‌റൈന്റെ വളര്‍ച്ചക്കായി നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ക്ക് ജമാല്‍ അബ്ദുല്‍ അസീസ് അല്‍ അലവി അംബാസഡര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

TAGS :

Next Story