ബഹ്‌റൈന്‍ ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന
മനാമ: അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന നടത്തി.
നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി (എൻ.പി.ആർ), വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തിയത്.
എൽ.എം.ആർ.എ നിയമം, താമസ വിസ നിയമം എന്നിവ ലംഘിച്ചവർ എന്നിവരാണ് പിടിയിലായത്. തൊഴിൽ വിപണിയുടെ മൽസരാധിഷ്ഠിധ സ്വഭാവം ഹനിക്കുന്നതും സാമൂഹിക സുരക്ഷിതത്വം ഇല്ലാതാക്കുന്നതുമാണ് അനധികൃത വിദേശ തൊഴിലാളി സാന്നിധ്യമെന്നും അധികൃതർ വ്യക്തമാക്കി.
Next Story
Adjust Story Font
16