ഒമാൻ തൊഴിൽ മന്ത്രാലയ പ്രതിനിധികളെ എൽ.എം.ആർ.എയിൽ സ്വീകരിച്ചു
ഒമാൻ തൊഴിൽ മന്ത്രാലയ പ്രതിനിധികളെ എൽ.എം.ആർ.എയിൽ സ്വീകരിച്ചു. എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ജമാൽ ബിൻ അബ്ദുൽ അസീസ് അൽ അലവിയുടെ നേതൃത്വത്തിൽ സംഘത്തിന് സ്വീകരണം നൽകി.
ഒമാൻ തൊഴിൽ മന്ത്രാലയത്തിലെ ട്രെയ്നിങ് വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് മുസ്തഫ അന്നജ്ജാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എൽ.എം.ആർ.എയുടെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പരസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
ബഹ്‌റൈനിലെ സാമ്പത്തിക സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി വിവിധ തൊഴിൽ മേഖലകളിൽ ശക്തിപ്പെടുത്താനുള്ള ചർച്ചകളും നടന്നു. തൊഴിൽ വിപണി പരിഷ്കരണത്തിന് എൽ.എം.ആർ.എ കൈക്കൊണ്ട നടപടികൾ ഫലപ്രദമായിരുന്നുവെന്നും ഒമാൻ സംഘം വിലയിരുത്തി. വേതനം ഉറപ്പുവരുത്തുന്ന പദ്ധതി ഇതിൽ ഏറ്റവും ആകർഷണീയമായ ഒന്നാണ്.
കൂടാതെ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയതും പ്രസ്താവ്യമാണ്. മനുഷ്യക്കടത്ത് തടയുന്നതിന് നടപ്പാക്കിയ പ്രവർത്തനങ്ങളിലും സംഘം മതിപ്പ് രേഖപ്പെടുത്തി. ബഹ്‌റൈനിലെ കോർപ്പറേറ്റ് ഐഡന്റിറ്റി ഉള്ള ഒരു സർക്കാർ സ്ഥാപനമാണ് എൽ.എം.ആർ.എ(ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി).
Adjust Story Font
16