Quantcast

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ: എൽ.എം.ആർ.എയുടെ 'വർക്കിംഗ് ടുഗദർ' കാമ്പയിൻ ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    6 April 2024 10:50 AM GMT

എൽ.എം.ആർ.എയുടെ വർക്കിംഗ് ടുഗദർ കാമ്പയിൻ ആരംഭിച്ചു
X

തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയുംകുറിച്ച് അവബോധം സൃഷ്ടിക്കുക, ജോലിസ്ഥലത്ത് നീതി, സമത്വം, സ്ഥിരത പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പുതിയ ബഹുഭാഷ സർവേ ആരംഭിച്ചു. 'ഒരുമിച്ച് പ്രവർത്തിക്കുക' എന്ന തലക്കെട്ടിൽ നടക്കുന്ന പഠനത്തിന്റെ ഭാഗമായാണ് സർവേ. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി (ഐ.ഒ.എം) സഹകരിച്ചാണ് പഠനം നടത്തുന്നത്.മലയാളം, ഇംഗ്ലീഷ്, അറബിക്, ബംഗാളി, ഹിന്ദി, ഉറുദു, നേപ്പാളി, അംഹാരിക് (എത്യോപ്യൻ സെമിറ്റിക് ഭാഷ) എന്നിവയിൽ lmra.gov.bh-ൽ ഇതിന്റെ ചോദ്യാവലി ലഭ്യമാണ്. തൊഴിലുടമകൾ, സ്വകാര്യ മേഖലയിലെ പ്രവാസികൾ, റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നിവരിൽനിന്ന് ഫീഡ്ബാക്ക് ശേഖരിക്കും. പങ്കെടുക്കുന്നവരോട് പ്രൊബേഷൻ കാലയളവ്, സേവനാനന്തര നഷ്ടപരിഹാരം, കരാർ ബാധ്യതകൾ എന്നിവയുൾപ്പെടെ അവരുടെ അവകാശങ്ങളെക്കുറിച്ച് ചോദിക്കും.

ഗാർഹിക തൊഴിലാളികളുടെ തൊഴിലുടമകളുടെ അവകാശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓപ്ഷനൽ ഇൻഷുറൻസ് സംവിധാനം, തൊഴിലാളിക്ക് ടെലിഫോൺ വിളിക്കാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയവയും ചോദ്യാവലിയിലുണ്ട്. മനുഷ്യക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങളുമായി ഏകോപിപ്പിച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും തൊഴിൽ വിപണിയും നിലനിർത്താനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് എൽ.എം.ആർ.എ ചൂണ്ടിക്കാട്ടി. സാമൂഹികവും സാമ്പത്തികവുമായ വികസനം പ്രോത്സാഹിപ്പിക്കുന്ന സുസംഘടിതവും സുരക്ഷിതവുമായ തൊഴിൽ വിപണിയെ പരിപോഷിപ്പിക്കുന്നതിനും അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നിബ്രാസ് താലിബ് പറഞ്ഞു.

TAGS :

Next Story