Quantcast

എം.എ യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    13 April 2023 6:44 PM GMT

MA Yousafali received by King Hamad in Bahrain
X

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയരക്ടറുമായ എം.എ യൂസഫലിയെ അൽ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. ലുലുഗ്രൂപ്പിന്റെ വിജയകരമായ വ്യാപാര സംരംഭങ്ങളെ രാജാവ് പ്രശംസിച്ചു. എം.എ യൂസഫലി രാജാവിനെ നന്ദി അറിയിച്ചു.

TAGS :

Next Story