Quantcast

തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണപ്പൊതിയും; വേനൽച്ചൂടിൽ സമാശ്വാസവുമായി പ്രവാസി കൂട്ടായ്മ

കഴിഞ്ഞ ഒമ്പത് വർഷമായി പാനീയങ്ങളും ഭക്ഷണപ്പൊതികളും നൽകിവരുന്നുണ്ട് ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പ്രവർത്തകർ

MediaOne Logo

Web Desk

  • Published:

    26 Oct 2023 7:14 PM GMT

തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണപ്പൊതിയും; വേനൽച്ചൂടിൽ സമാശ്വാസവുമായി പ്രവാസി കൂട്ടായ്മ
X

മനാമ: പകൽനേരം വേനൽച്ചൂടിൽ ജോലി ചെയ്യേണ്ടി വരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്റൈനിലെ സംരംഭക കൂട്ടായ്മ. ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പ്രവർത്തകരാണ് ഈ സന്നദ്ധ സേവന പ്രവർത്തനത്തിന് കഴിഞ്ഞ ഒമ്പത് വർഷങ്ങളായി നേത്യത്വം നൽകിവരുന്നത്.

കത്തിയാളുന്ന വെയിലേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ ഒമ്പത് വർഷമായി പാനീയങ്ങളും ഭക്ഷണപ്പൊതികളും നൽകിവരുന്നുണ്ട് ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ പ്രവർത്തകർ. ഹെല്പ് ആൻഡ് ഡ്രിങ്ക് എന്ന പേരിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറവുമായി സഹകരിച്ചാണു കഠിനമായ ചൂടിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസമെത്തിക്കുന്ന ഈ സന്നദ്ധ പ്രവർത്തനം. കഠിനമായ ചൂട് സഹിച്ച് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾക്ക് ഈ വേനൽക്കാലത്തും സഹായമെത്തിക്കാൻ കൂട്ടായ്മക്ക് കഴിഞ്ഞു.

അതിരാവിലെ ആയിരത്തോളം പേർ ജോലി ചെയ്യുന്ന ടൂബ്ളിയിലെ തൊഴിലിടത്തിൽ തൊഴിലാളികൾക്ക് ഭക്ഷ്യപാനീയങ്ങൾ വിതരണം ചെയ്തായിരുന്നു രണ്ടര മാസക്കാലം നീണ്ടുനിന്ന ഈ വർഷത്തെ ഭക്ഷ്യപാനീയ വിതരണത്തിൻറെ സമാപനം. ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സേവനപ്രവർത്തനത്തെ അനുമോദിച്ചു.

ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറി വിശിഷ്ടാതിഥിയായിരുന്നു. പരിപാടിയിൽ വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസ്, വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ എന്നിവരും പങ്കെടുത്തു.

Summary: Malayalee expatriate group brings with relief for workers in the summer heat

TAGS :

Next Story