Quantcast

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി

അമ്പത് വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശി ഇടയരികണ്ടിയിൽ ഉസ്മാനാണ് മരണപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    12 Oct 2024 7:38 AM GMT

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സലാലയിൽ നിര്യാതനായി
X

കഴിഞ്ഞ അമ്പത് വർഷത്തോളമായി സലാലയിൽ ബിസിനസ് നടത്തി വരുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം വളയം സ്വദേശി ഇടയരികണ്ടിയിൽ ഉസ്മാൻ ( 68) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.ഭാര്യ ആസ്യ മക്കൾ സൽമാൻ, ഷാജഹാൻ, ഫാത്തിമ. കുടുംബം കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സലാലയിൽ ഉണ്ട്. ഒമാനി വെയേഴ്സിന്റെ ഹോൾസെയിൽ റീട്ടെയിൽ മേഖലയിലായാണ് ഉണ്ടായിരുന്നത്. മക്കളും അവരുടെ കുടുംബവും സലാലയിൽ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മകൾ ഫാത്തിമ ഈജിപ്തിൽ മെഡിസിന് പഠിക്കുകയാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ട് അഖീൽ മസ്ജിദിലെ നമസ്കാരശേഷം ദാരീസ് ഖബറിസ്ഥാനിൽ മറവു ചെയ്യുമെന്ന് മക്കൾ അറിയിച്ചു.

Next Story