Quantcast

പണം വായ്പയുടെ പേരിൽ കൊള്ളപ്പലിശ ഈടാക്കുന്നതായി ബഹ്‌റൈനിലെ മലയാളി വനിത

ഒരു കാരണവശാലും തങ്ങളുടെ പാസ്‌പോർട്ടോ ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രമോ ഈടായി പലിശക്കാർക്ക് നൽകരുതെന്ന് പലിശ വിരുദ്ധ സമിതി

MediaOne Logo

Web Desk

  • Updated:

    2023-01-08 19:22:29.0

Published:

8 Jan 2023 5:51 PM GMT

പണം വായ്പയുടെ പേരിൽ കൊള്ളപ്പലിശ ഈടാക്കുന്നതായി ബഹ്‌റൈനിലെ മലയാളി വനിത
X

ബഹ്‌റൈനിൽ പ്രവാസിയുടെ കയ്യിൽ നിന്ന് പണം വായ്പക്കെടുത്തതിൻറെ പേരിൽ കൊള്ളപ്പലിശ ഈടാക്കി സാമ്പത്തിക ചൂഷണത്തിന് ഇരയാക്കുന്നതായി മലയാളി വനിതയുടെ വെളിപ്പെടുത്തൽ. പലിശ സംഘങ്ങളുടെ സാമ്പത്തിക ചൂഷണം തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണു വെളിപ്പെടുത്തൽ. വിഷയത്തിൽ സർക്കാർ തലത്തിൽ അധികൃതരുടെ സഹായം കൂടി ആവശ്യപ്പെട്ട് പലിശവിരുദ്ധ സമിതി രംഗത്ത് വന്നു. രേഖകൾ കൈക്കലാക്കി പലിശ മുടങ്ങിയാൽ ഭീഷണിയും കള്ളക്കേസുമാണു പലിശക്കാരുടെ പതിവ് രീതി. മുതലും പലിശയുമടക്കം വാങ്ങിയതിന്റെ നാലും അഞ്ചും ഇരട്ടി മടക്കി നൽകിയിട്ടും പിന്നെയും ഒട്ടും ദയയില്ലാതെ പണത്തിനായി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ നിരവധിയാണ്. നിയമവിരുദ്ധമായ ഈ ചൂഷണത്തിനെതിരെ ബഹ്‌റൈനിൽ പ്രവർത്തനം വിപുലമാക്കുകയാണു പലിശവിരുദ്ധ സമിതിയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഒരു കാരണവശാലും തങ്ങളുടെ പാസ്‌പോർട്ടോ ഒപ്പിട്ട ബ്ലാങ്ക് മുദ്രപത്രമോ ഈടായി പലിശക്കാർക്ക് നൽകരുതെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പ്രവാസികളെ ഓർമിപ്പിച്ചു. പലിശക്കെണിയിൽ പെട്ട് പ്രയാസമനുഭവിക്കുന്നവർക്കും ഈ പ്രവർത്തനത്തിൽ സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പലിശ വിരുദ്ധ സമിതി ഭാരവാഹികളുമായി ബന്ധപ്പെടാമെന്നും അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പറുകൾ : 36074573, 33950796, 33882835



TAGS :

Next Story